മെഷീൻ ലേർണിങ്ങും അതിൽ അധിഷ്ഠിതമായ ആർട്ടിഫിഷൽ ഇന്റലിജൻസും അഞ്ചു വർഷത്തിനുള്ളിൽ ലോകം മുഴുവൻ മാറ്റിമറിക്കും. ഇന്ന് കോടികളുടെ പ്രതിഫലം പറ്റുന്ന പല തൊഴിൽ മേഖലയും നിന്ന് പോവും. പഴയ ആ ചൊല്ല് അന്വർത്ഥമാവും.... മാളിക മുകളേറിയ മന്നന്നന്റ തോളിൽ മാറാപ്പ് കയറ്റിയതും ഭവാൻ.... പറഞ്ഞു വരുന്നത് നമ്മുടെ മാലാഖമാരുടെ കാര്യമാണ്. നഴ്സുമാരെ മാത്രം മതി ഇനി ആശുപത്രിയിൽ. കാരണം ഒരു ഡോക്ടർ ചെയ്യുന്ന എന്തും ഒരു കമ്പ്യൂട്ടറിന് ഇന്ന് ചെയ്യുവാൻ സാധിക്കും. രോഗ നിർണ്ണയം മനുഷ്യനേക്കാൾ ക്രിത്യതയോടെ ഇന്ന് കമ്പ്യൂട്ടർ ചെയ്യുന്നു. ശസ്ത്രക്രിയകൾ റോബോട്ടിക് ആർമുകൾ ചെയ്യുന്നു. മെഷീനു ചെയ്യാനാവാത്തത്, സ്നേഹത്തോടുള്ള പരിചരണം ഒന്നു മാത്രം. ഇത് എങ്ങനെ എന്നറിയണമെങ്കിൽ Machine Learning അഥവാ Statistical Learning എന്താണ് എന്ന് മനസ്സിലാക്കണം. മെഷീൻ ലേർണിങ്ങ് അതി വേഗം, അതി വേഗമെന്നാൽ ഒരു മിന്നൽ പിണർ വേഗത്തിൽ ലോകം കീഴടക്കും. എന്തും അനുഭവത്തിൽ നിന്ന് പഠിക്കുന്നതാണ് ഒരു മനുഷ്യന്റെ കഴിവും അവന്റെ വ്യത്യസ്തതയും. വീഴ്ചയിൽ നിന്ന് എങ്ങനെ വീഴാതെ നടക്കാം എന്ന് മനുഷ്യൻ പഠിക്കുന്നു. ഒരിക്കൽ കൈ പൊള്ളിയാൽ പിന്നെ പൊള്ളാതിരിക്കാനുള്ള വിവേകം അവൻ