Skip to main content

Nurses will rule tomorrows hospitals

മെഷീൻ ലേർണിങ്ങും അതിൽ അധിഷ്ഠിതമായ ആർട്ടിഫിഷൽ ഇന്റലിജൻസും അഞ്ചു വർഷത്തിനുള്ളിൽ ലോകം മുഴുവൻ മാറ്റിമറിക്കും. ഇന്ന് കോടികളുടെ പ്രതിഫലം പറ്റുന്ന പല തൊഴിൽ മേഖലയും നിന്ന് പോവും. പഴയ ആ ചൊല്ല് അന്വർത്ഥമാവും.... മാളിക മുകളേറിയ മന്നന്നന്റ തോളിൽ മാറാപ്പ് കയറ്റിയതും ഭവാൻ.... പറഞ്ഞു വരുന്നത് നമ്മുടെ മാലാഖമാരുടെ കാര്യമാണ്. നഴ്സുമാരെ മാത്രം മതി ഇനി ആശുപത്രിയിൽ. കാരണം ഒരു ഡോക്ടർ ചെയ്യുന്ന എന്തും ഒരു കമ്പ്യൂട്ടറിന് ഇന്ന് ചെയ്യുവാൻ സാധിക്കും. രോഗ നിർണ്ണയം മനുഷ്യനേക്കാൾ ക്രിത്യതയോടെ ഇന്ന് കമ്പ്യൂട്ടർ ചെയ്യുന്നു. ശസ്ത്രക്രിയകൾ റോബോട്ടിക് ആർമുകൾ ചെയ്യുന്നു. മെഷീനു ചെയ്യാനാവാത്തത്, സ്നേഹത്തോടുള്ള പരിചരണം ഒന്നു മാത്രം. ഇത് എങ്ങനെ എന്നറിയണമെങ്കിൽ Machine Learning അഥവാ Statistical Learning എന്താണ് എന്ന് മനസ്സിലാക്കണം.

മെഷീൻ ലേർണിങ്ങ് അതി വേഗം, അതി വേഗമെന്നാൽ ഒരു മിന്നൽ പിണർ വേഗത്തിൽ ലോകം കീഴടക്കും. എന്തും അനുഭവത്തിൽ നിന്ന് പഠിക്കുന്നതാണ് ഒരു മനുഷ്യന്റെ കഴിവും അവന്റെ വ്യത്യസ്തതയും. വീഴ്ചയിൽ നിന്ന് എങ്ങനെ വീഴാതെ നടക്കാം എന്ന് മനുഷ്യൻ പഠിക്കുന്നു. ഒരിക്കൽ കൈ പൊള്ളിയാൽ പിന്നെ പൊള്ളാതിരിക്കാനുള്ള വിവേകം അവൻ പ്രാപ്തമാക്കും. ഭൂതകാലത്തിൽ നടന്ന സകലതും മനുഷ്യ ബുദ്ധി അതി സങ്കീർണ്ണ ഡാറ്റയായി തലച്ചോറിൽ സൂക്ഷിക്കുന്നു, ഇത് വിശകലനം ചെയ്ത് ഒരു മാത്തമാറ്റിക്കൽ ഇക്വേഷൻ പോലെ നമ്മുടെ ബുദ്ധി വർത്തമാന കാര്യഗതികളെ നിയന്ത്രിക്കുന്നു. ഇതാണ് Statistical Learning. ഇതേ ടെക്നിക്കിലൂടെ ഒരു കമ്പ്യൂട്ടറിനെ ഓരോ കാര്യം ചെയ്യുവാനും ട്രെയിൻ ചെയ്യിപ്പിച്ച് എടുക്കാം.

കാര്യം സങ്കീർണ്ണമാണെന്ന് തോന്നുമെങ്കിലും, ഇതിന് അവശ്യമായ Statistic കൂട്ടിക്കണക്കുകളുടെ Software code കൾ Public domain ൽ ഇന്ന് ലഭ്യമാണ്. ANN ആർട്ടിഫിഷൽ ന്യുറൽ നെറ്റ്വർക്ക്, ഡിസിഷൻ ട്രീ, റിഗ്രഷൻ, ക്ലാസിഫിക്കേഷൻ തുടങ്ങി എല്ലാ statistical methods ന്റയും software Algorithm കൾ എഴുതപ്പെട്ടു കഴിഞ്ഞു. ഒറ്റ വരി code ൽ അവയെ ഉപയോഗപ്പെടുത്തുക മാത്രം ചെയ്താൽ മതി. ഇത്ര മാത്രമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റിസേർച്ച് മൂലം പ്രതി ദിനം ക്യാൻസർ ഡിറ്റക്ഷൻ പോലെയുള്ള കാര്യങ്ങൾക്കുതകുന്ന പല അൽഗോരിതങ്ങളും എഴുതപ്പെടുന്നു.

തത്ഫലമായി അധികം വൈകാതെ ഡോക്ടർമാർ ഇല്ലാത്ത ആശ്പത്രികൾ വരും. ഇന്ന് കോടികൾ സമ്പാദിക്കുന്ന വമ്പൻ ഡോക്ടർമാർ വീട്ടിലിരിക്കും. ഇന്ന് തെരുവിൽ 20000 രൂപക്ക് പട്ടിണി സമരം കിടക്കുന്ന നഴ്സുമാർ അവരുടെ സ്നേഹ പരിചരണം കൊണ്ട് ലോകം കീഴടക്കുന്ന കാലം വിദൂരത്തല്ല. നഴ്സുമാർക്ക് തനിയെ ആശുപത്രികൾ നടത്താനുള്ള പ്രാപ്തി മെഷീൻ ലേർണിങ്ങ് അവർക്ക് ഒരുക്കും.. സംശയമില്ല.... ഇന്ന് പുറങ്കാലിനടിക്കുന്നവർക്ക് ഇവരുടെ സേവനത്തിന് ടിക്കറ്റെടുത്ത് ക്യൂ നിൽക്കണ്ടി വരുന്ന കാലം വരും എന്നത് ഇവർക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്.

Comments